കബഡി കോര്‍ട്ട് ഉദ്ഘാടനം ഇന്ന്

Posted on: 15 Sep 2015കാസര്‍കോട്: കബഡി പ്രോത്സാഹിപ്പിക്കുന്നതിന് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് സെന്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ നിര്‍മ്മിച്ച കബഡി കോര്‍ട്ടിന്റെയും ജമ്പ് പിറ്റിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നാല് മണിക്ക് പി. കരുണാകരന്‍ എം.പി. നിര്‍വഹിക്കും . ഇന്ത്യന്‍ കബഡി ടീം കോച്ച് ഇ. ഭാസ്‌കരന്‍ മുഖ്യാതിഥിയായിരിക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള കബഡി കോര്‍ട്ടിനു പുറമെ മള്‍ട്ടി ജിംനേഷ്യം, മികച്ച നിലവാരത്തിലുള്ള മാറ്റ് എന്നിവയും സെന്‍ട്രലൈസ്ഡ് ഹോസ്റ്റലില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ കായികമേഖലയ്ക്ക് ഉണര്‍വേകാന്‍ ഉപകരിക്കുന്ന കബഡി കോര്‍ട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഴുവന്‍ കായികപ്രേമികളും സംബന്ധിക്കണമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അച്യുതന്‍ അറിയിച്ചു.

More Citizen News - Kasargod