പ്രതിഷേധപ്രകടനം നടത്തി

Posted on: 15 Sep 2015ചെറുവത്തൂര്‍: കന്നട എത്തുകാരന്‍ എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെറുവത്തൂരില്‍ പ്രകടനം നടത്തി. യുകലാസാഹിതി, നന്മ, സാഹിത്യ സമന്വയവേദി, കെ.പി.സി.സി. വിചാര്‍വിഭാഗ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. കെ.ബാലകൃഷ്ണന്‍, ജബ്ബാര്‍ ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പ്രശാന്ത്, ഇ.ശശിധരന്‍, മാധവ സ്വാമി, കെ.കരുണാകരന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.

More Citizen News - Kasargod