നെയ്ത്തുകാര്‍ക്ക് പരിശീലനം

Posted on: 15 Sep 2015കാസര്‍കോട്: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കൈത്തറി നെയ്ത്തിനായി രൂപപ്പെടുത്തിയതും ഗൃഹാന്തര്‍ഭാഗത്ത് സജ്ജീകരിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയതുമായ നെയ്ത്ത് കട്ടില്‍ അഥവാ ലൂം കോട്ട് വ്യാപകമായി പ്രചരിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള നെയ്ത്തുകാരില്‍ നിന്നും പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നെയ്ത്തുകാര്‍ 25നും 45 നും ഇടയില്‍ പ്രായമുള്ളവരും ചുരുങ്ങിയത് 10-15 വര്‍ഷം പ്രവൃത്തിപരിചയമുള്ളവരും പരിശീലിപ്പിക്കാന്‍ കഴിവുള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ തങ്ങളുടെ പ്രവൃത്തി പരിചയവും പ്രായവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, തോട്ടട, പി.ഒ. കിഴുന്ന, കണ്ണൂര്‍-670007 എന്ന വിലാസത്തില്‍ സപ്തംബര്‍ 19നകം സമര്‍പ്പിക്കണം. ഫോണ്‍:0497 2385390.

More Citizen News - Kasargod