തിരഞ്ഞെടുപ്പ് പരിശീലനം നാളെ

Posted on: 15 Sep 2015കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജോലിക്ക് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇ- ഡ്രോപ് സോഫ്‌റ്റ്വെയറിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റിനും പരിശീലനം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ഇ-ഡ്രോപ് സോഫ്റ്റ് വെയറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായം നല്‍കുന്നത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ്.

More Citizen News - Kasargod