ജനപ്രതിനിധി-ഉദ്യോഗസ്ഥസംഗമം നടത്തി

Posted on: 15 Sep 2015മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധി-ഉദ്യോഗസ്ഥസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമം പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷതവഹിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം എം.ശങ്കര്‍ റൈ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ മണികണ്ഠ റൈ, മുഷ്‌റത്ത് ജഹാന്‍, പി.എ.ചനിയ, ഉമാവതി പി.ശാന്ത, ശംഷാദ് ഷൂക്കൂര്‍, എം.കെ.അലി, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, എ.ഡി.സി. ജനറല്‍ കെ.എം.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod