പാണത്തൂര്‍ ഗവ. വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ പവലിയന്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: 15 Sep 2015പാണത്തൂര്‍: പനത്തടി ഗ്രാമപ്പഞ്ചായത്തിലെ പാണത്തൂര്‍ ഗവ. ഹരിജന്‍ വെല്‍ഫെയര്‍ യു.പി. സ്‌കൂളില്‍ നിര്‍മിക്കുന്ന അസംബ്ലി പവലിയന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. അടുത്തമാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കും. 15 ലക്ഷം രൂപ ചെലവിലാണ് സ്‌കൂളില്‍ അസംബ്ലി പവലിയന്‍ നിര്‍മിക്കുന്നത്.
മൂന്നേക്കര്‍സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ 21.5 മീറ്റര്‍ നീളത്തിലും 17.5 മീറ്റര്‍ വീതിയിലുമാണ് പവലിയന്‍ നിര്‍മിക്കുന്നത്. പവലിയന്റെ മേല്‍ക്കൂരയടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. വയറിങ് പ്രവൃത്തിയാണ് അവശേഷിക്കുന്നത്. 750-ഓളം വിദ്യാര്‍ഥികള്‍ക്ക് അസംബ്ലിക്ക് നില്ക്കാന്‍ സൗകര്യമുള്ളതരത്തിലാണ് പവലിയന്‍ ഒരുക്കുന്നത്. നിലവില്‍ സ്‌കൂള്‍ കളിസ്ഥലമാണ് അസംബ്ലി നടത്തുന്നതിന് ഉപയോഗിക്കുന്നത്. പവലിയന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്‌കൂള്‍ അസംബ്ലി നടത്തിപ്പിനും യുവജനോത്സവം, യാത്രയയപ്പ്, സ്‌കൂള്‍വാര്‍ഷികം തുടങ്ങിയ പരിപാടികള്‍ നടത്താനുംകൂടി ഇത് ഉപയോഗിക്കും. ഇതിനുവേണ്ടി സ്റ്റേജ് അടക്കമുള്ള സൗകര്യങ്ങള്‍ പവലിയനോടനുബന്ധിച്ച് ഒരുക്കും.

More Citizen News - Kasargod