ജില്ലയില്‍ ആദ്യമായി പാസ്‌പോര്‍ട്ട് സേവന ക്യാമ്പ്‌

Posted on: 15 Sep 2015കാസര്‍കോട്: പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടി ജില്ലയില്‍ ആദ്യമായി പാസ്‌പോര്‍ട്ട് സേവന ക്യാമ്പ് നടത്തുന്നു. 27-ന് രാവിലെ എട്ടര മുതല്‍ കാസര്‍കോട് കളക്ടറേറ്റിലായിരിക്കും ക്യാമ്പ് . പാസ്‌പോര്‍ട്ട് സേവന കേന്ദ്രം വേണമെന്ന ജില്ലയുടെ ആവശ്യം പരിഗണിച്ചില്ലെങ്കിലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടതിനെ തുടര്‍ന്നാണ് സേവന ക്യാമ്പ് ആരംഭിക്കുന്നത്. ക്യാമ്പ് തുടങ്ങാന്‍ നിര്‍ദേശം ലഭിച്ചതായി പി.കരുണാകരന്‍ എം.പി അറിയിച്ചു.
27-ന് നടത്തുന്ന ക്യാമ്പിന്റ ക്രമീകരണം നിശ്ചയിക്കാന്‍ കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ ചൊവ്വാഴ്ച കളക്ടറുമായി ചര്‍ച്ച നടത്തും. പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ സ്വീകരിക്കല്‍, പുതുക്കല്‍ അടക്കമുള്ളവ ക്യാമ്പില്‍ നടക്കും. 150 പേര്‍ക്കായിരിക്കും ടോക്കണ്‍ നല്‍കുക.
ജില്ലയില്‍ സേവന കേന്ദ്രം ഇല്ലാത്തിനാല്‍ നിലവില്‍ പാസ്‌പോര്‍ട്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ജില്ലക്കാര്‍ പയ്യന്നൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലേക്കാണ് പോവേണ്ടത്. സേവന കേന്ദ്രം എന്ന വര്‍ഷങ്ങളായുള്ള ഈ ആവശ്യം പരിഗണിച്ചില്ല. എങ്കിലും ക്യാമ്പ് ജില്ലക്കാര്‍ക്ക് ആശ്വാസമാകും. ഘട്ടം ഘട്ടമായി ക്യാമ്പ് തുടരും. ഒപ്പം സേവന കേന്ദ്രം ജില്ലയ്ക്ക് ലഭിക്കുമെന്ന പ്രത്യാശയിലാണ് ഈ കാര്യത്തില്‍ ഇടപെട്ട എം.പിയും ബന്ധപ്പെട്ടവരും.

More Citizen News - Kasargod