21-ന് ഡി.വൈ.എഫ്.ഐ. നവോത്ഥാന സദസ്‌

Posted on: 15 Sep 2015കാസര്‍കോട്: വര്‍ഗീയതയെ ചെറുക്കുക, നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു സമാധിദിനത്തില്‍ നവോത്ഥാന സദസ് സംഘടിപ്പിക്കും.
21-ന് വൈകുന്നേരം 4:30ന് ചെറുവത്തൂരിലാണ് പരിപാടി. വര്‍ഗീയശക്തികള്‍ ജാതി, മത സംഘടനകളെ കൂട്ടുപിടിച്ച് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെഭാഗമായാണ് ശ്രീനാരായണീയപ്രസ്ഥാനത്തേയും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം നടത്തുന്നത്. ഇത്തരംനീക്കങ്ങളെ തിരിച്ചറിയാനും നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് സദസ് സംഘടിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു.
നവോത്ഥാന സദസ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സുധീഷ് മിന്നി പ്രഭാഷണം നടത്തും -ജില്ലാ കമ്മിറ്റി അറിയിച്ചു

More Citizen News - Kasargod