കയ്യാര്‍ തുളുനാടിന്റെ സ്വന്തം കവി -ഡോ. സദാനന്ദ പെര്‍ള

Posted on: 15 Sep 2015കാസര്‍കോട്: കന്നഡക്കാരുടെ മാത്രമല്ല തുളുനാടിന്റെ സ്വന്തം കവിയായിരുന്നു കയ്യാര്‍ കിഞ്ഞണ്ണ റൈ എന്ന് മംഗളൂരു ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ ഡോ. സദാനന്ദ പെര്‍ള അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ ലൈബ്രറി ന്യൂനപക്ഷ ഭാഷാ കോര്‍ണറിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലാണ് കയ്യാര്‍ കിഞ്ഞണ്ണ റൈ അനുസ്മരണപ്രഭാഷണം നടന്നത്. സെമിനാര്‍ സാഹിത്യകാരന്‍ പി.വി.കെ.പനയാല്‍ ഉദ്ഘാടനം ചെയ്തു.
മലയാളത്തില്‍ കുമാരനാശാനുള്ള സ്ഥാനമാണ് കന്നഡയില്‍ കയ്യാറിനുള്ളതെന്ന് പി.വി.കെ.പനയാല്‍ പറഞ്ഞു. മഞ്ചേശ്വരം ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.നാരായണ ഭട്ട് അധ്യക്ഷതവഹിച്ചു. ഡോ. ശിവശങ്കര ജോട്കല്‍, കയ്യാറിന്റെ മകന്‍ ഡോ. പ്രസന്ന റൈ, രാഘവന്‍ ബെള്ളിപ്പാടി, രാധാകൃഷ്ണ ഉളിയത്തടുക്ക, പി.കെ.അഹമ്മദ് ഹുസൈന്‍, യു.ശ്യാമ ഭട്ട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod