റാങ്ക് ജേതാക്കളെ അനുമോദിച്ചു

Posted on: 15 Sep 2015മുന്നാട്: കണ്ണൂര്‍ സര്‍വകലാശാല ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് വിഭാഗത്തില്‍ ബിരുദതലത്തില്‍ ഒന്നാംറാങ്ക് നേടിയ മുന്നാട് പീപ്പിള്‍സ് സഹകരണ കോളേജിലെ ആര്‍.ശ്രീരഞ്ജിനി, മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയ കെ.ശ്രീരാജ്, സ്വാതി മോഹന്‍, കെ.ബൈജു എന്നിവരെ അനുമോദിച്ചു. ഇവര്‍ക്ക് സൊസൈറ്റി പ്രസിഡന്റ് പി.രാഘവന്‍ ഉപഹാരം സമ്മാനിച്ചു. സര്‍വകലാശാലാതലത്തിലും അന്തര്‍സര്‍വകലാശാലാ തലത്തിലും വിജയികളായ കലാകായിക പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതി ജനറല്‍ബോഡി യോഗത്തിലാണ് അനുമോദനം നടന്നത്.
പി.ടി.എ. പ്രസിഡന്റ് കെ.വി.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍, പ്രിന്‍സിപ്പല്‍ ഡോ. സി.കെ.ലൂക്കോസ്, സൊസൈറ്റി സെക്രട്ടറി ഇ.കെ.രാജേഷ്, എ.വിജയന്‍, ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എം.ലതിക, ചന്ദ്രന്‍ നായര്‍ തോലിയാട്ട്, ഇ.രാഘവന്‍ മുന്നാട്, പി.മോഹനന്‍ മുന്നാട്, എം.വിനോദ് കുമാര്‍, ഇ.ബാലകൃഷ്ണന്‍ ഒളിയത്തടുക്കം, ഗൗരിക്കുട്ടി പനയാല്‍, കെ.വി.സജിത്, സരസ്വതി കുണ്ടംകുഴി, ഭരതകുമാര്‍ കൊളത്തൂര്‍, ടി.പി.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ടി.പി.അശോക് കുമാര്‍ (പ്രസി.), എ.കെ.നിഷ (സെക്ര.), ചന്ദ്രന്‍ നായര്‍ തോലിയാട്ട് (വൈ.പ്രസി.), കെ.വി.സജിത് (ജോ.സെക്ര.).

More Citizen News - Kasargod