മത്സ്യത്തൊഴിലാളി കളക്ടറേറ്റ് മാര്‍ച്ച് 19-ന്

Posted on: 15 Sep 2015കാസര്‍കോട്: കടലോര-കായലോരമേഖലയില്‍ പരമ്പരാഗതമായി താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൈവശഭൂമിക്ക് പട്ടയംനല്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 19-ന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്‍.ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. വി.ആര്‍.വിദ്യാസാഗര്‍, മുട്ടത്ത് രാഘവന്‍, മുത്തല്‍ കണ്ണന്‍, ജി.നാരായണന്‍, കെ.ബാലകൃഷ്ണന്‍, കെ.മനോഹരന്‍, സി.എം.ഷേക്കുഞ്ഞി, എം.കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod