സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ ബസ്സില്‍ കയറി ആക്രമിച്ചു

Posted on: 14 Sep 2015നീലേശ്വരം: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. കാസര്‍കോട്ടുള്ള സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ നര്‍ക്കിലക്കാട്ടെ പി.കെ.യോഗേഷി(31)നാണ് അക്രമത്തില്‍ പരിക്കേറ്റത്. കാസര്‍കോട്ടുനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കാഞ്ഞങ്ങാട് നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന യോഗേഷിനെ പുതിയകോട്ടയില്‍വെച്ചാണ് കാറിലെത്തിയ മൂന്നുപേര്‍ ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഉണ്ണിക്കൃഷ്ണന്‍, കാര്‍ത്തിക്, മഹേഷ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്നും ഇവര്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്നും തേജസ്വിനി സഹകരണ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യോഗേഷ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും തേജസ്വിനി ആസ്​പത്രി ചെയര്‍മാനുമായ എം.രാജഗോപാലന്‍, വി.വി.രമേശന്‍, സി.സുരേശന്‍, കരുവക്കാല്‍ ദാമോദരന്‍ തുടങ്ങി നിരവധി സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും തേജസ്വിനി ആസ്​പത്രിയില്‍ എത്തിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.

More Citizen News - Kasargod