വെള്ളിക്കീല്‍ വള്ളംകളി: ഡാം ബ്രദേഴ്‌സ് മടക്കര ജേതാക്കള്‍

Posted on: 14 Sep 2015തളിപ്പറമ്പ്: ഡി.വൈ.എഫ്.ഐ.യുടെയും ചേര പാച്ചേനി കുഞ്ഞിരാമന്‍ സ്മാരക വായനശാലയുടെയും നേതൃത്വത്തില്‍ വെള്ളിക്കീല്‍ പുഴയില്‍ ഞായറാഴ്ച വൈകിട്ട് നടന്ന കണ്ണൂര്‍-കാസര്‍കോട് ജില്ലാതല വള്ളംകളി മത്സരത്തില്‍ ഡാം ബ്രദേഴ്‌സ് മടക്കര ഒന്നാംസ്ഥാനത്തെത്തി. പാടിയില്‍ നാട്ടരങ്ങ് ചെറുകുന്ന്, നവോദയ മംഗലശ്ശേരി, പട്ടുവം എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മുന്‍ എം.എല്‍.എ. പാച്ചേനി സ്മാരക ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയായിരുന്നു മത്സരം. ചേര-വെള്ളിക്കീല്‍ പുഴയില്‍ വള്ളംകളി മത്സരം കാണാന്‍ ധാരാളം പേര്‍ എത്തി. ചെറുവള്ളത്തില്‍ അഞ്ചുേപര്‍ വീതം ആവേശത്തുഴയെറിഞ്ഞ് മുന്നോട്ടുകുതിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് കാണികള്‍ ആര്‍ത്തുവിളിച്ചു.
പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ എ.വി.സീത അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു, എം.എല്‍.എ., വാടി രവി, പി.മുകുന്ദന്‍, ടി.കെ.ദിവാകരന്‍, ഡോ. കെ.അജേഷ്, ഇ.പി.രാധാകൃഷ്ണന്‍, എന്‍.പി.കാര്‍ത്ത്യായനി, കെ.രമേശന്‍, പി.പ്രശോഭ്, കെ.ഒ.പൂന്തോട്ടം, എ.വി.ബാബു, കെ.വിജേഷ് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.

More Citizen News - Kasargod