സാമ്പത്തിക വിദ്യാഭ്യാസ ശില്പശാല

Posted on: 14 Sep 2015നീലേശ്വരം: നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബിന്റെയും തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) സഹകരണത്തോടെ ഏകദിന സാമ്പത്തിക വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് നന്ദകുമാര്‍ കോറോത്തിന്റെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ കൗണ്‍
സിലര്‍ പദ്മനാഭന്‍ പുഞ്ചക്കര ഉദ്ഘാടനം ചെയ്തു. ഇ.രാധാകൃഷ്ണന്‍, പി.കരുണാകരന്‍, പി.വി.സായിദാസ്, പി.വി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സെബി വിദഗ്ധന്‍ വി.വി.ജയകുമാര്‍ ക്ലാസെടുത്തു.

നെറ്റ് പരിശീലന ക്ലാസ്
നീലേശ്വരം:
പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നെറ്റ് പരിശീലന ക്ലാസ് തുടങ്ങി. രാഘവന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ഡോ. വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കോറോത്ത്, സതീഷ് എ., ഡോ. ടി.സുരേന്ദ്രനാഥ്, ഡോ. പി.വി.വിജയന്‍, സി.എച്ച്.സുലൈമാന്‍, ഡോ. പി.വി.പുഷ്പജ, എ.വി.മിഥുന്‍ എന്നിവര്‍ സംസാരിച്ചു.

പ്രമേഹ നാഡിരോഗ നിര്‍ണയ ക്യാമ്പ്
തൃക്കരിപ്പൂര്‍:
ആയിറ്റി എസ്.ഇ.എസ്. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രമേഹ നാഡിരോഗ നിര്‍ണയ ക്യാമ്പ് നടത്തി. തൃക്കരിപ്പൂര്‍ എം.സി. ആസ്​പത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആബിദ് അധ്യക്ഷനായിരുന്നു. ശംസുദ്ദീന്‍ ആയിറ്റി, അഡ്വ. എം.ടി.പി.കരിം, പി.കെ.ഫൈസല്‍, സത്താര്‍ വടക്കുമ്പാട്, എം.കെ.പ്രസന്ന, കെ.വി.ലക്ഷ്മണന്‍, പി.മുഹമ്മദലി, എന്‍.മെഹബൂബ്, ഇ.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജസീര്‍, റോബിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod