മുത്തശ്ശിമാര്‍ക്ക് ആദരമൊരുക്കി അള്ളങ്കോട്ട് താവഴിസംഗമം

Posted on: 14 Sep 2015പുല്ലൂര്‍: മുത്തശ്ശിമാരെ ആദരിച്ച് തറവാട് താവഴി കുടുംബസംഗമം. മധുരമ്പാടിയില്‍നടന്ന പച്ചിക്കാരന്‍ തറവാട് അള്ളങ്കോട്ട് താവഴി കുടുംബ സംഗമത്തിലാണ് അമ്മമാരെ ആദരിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി നൂറോളം അംഗങ്ങള്‍ താവഴിസംഗമത്തിന് എത്തിയിരുന്നു. പച്ചിക്കാരന്‍ തറവാട്ടിലെ പ്രധാന താവഴികളിലൊന്നായ അള്ളങ്കോട്ട് താവഴിസംഗമത്തില്‍ നാല് തലമുറകളില്‍പ്പെട്ടവര്‍ എത്തിയിരുന്നു. താവഴിയിലെ മുത്തശ്ശിമാരായ മാണിയമ്മ, ചിരുതേയിയമ്മ, ഇച്ചിരയമ്മ, പാറുവമ്മ എന്നിവരെയാണ് ആദരിച്ചത്. പി.ഗോപാലന്‍ തൊടുപ്പനം അധ്യക്ഷനായിരുന്നു. പച്ചിക്കാരന്‍ തറവാട് കമ്മിറ്റി പ്രസിഡന്റ് പി.ദാമോദരന്‍, തറവാട് കമ്മിറ്റി സെക്രട്ടറി ശ്രീധരന്‍ ചട്ടഞ്ചാല്‍, കണ്ണോത്ത് ഗോപാലന്‍, മൊയോലം ഗോപാലന്‍, മഹിളാ കമ്മിറ്റി പ്രസിഡന്റ് പി.മാധവി എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ ആലപ്പടമ്പ് സ്വാഗതവും കുഞ്ഞിക്കൃഷ്ണന്‍ അള്ളങ്കോട് നന്ദിയും പറഞ്ഞു.

More Citizen News - Kasargod