കോണ്‍ഗ്രസ് ഒരുക്കം തുടങ്ങി: ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 29-ന്

Posted on: 14 Sep 2015വിദ്യാനഗര്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ഒരുക്കം തുടങ്ങി. 29-ന് രാവിലെ 10ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
കണ്‍വെന്‍ഷനുമുന്നോടിയായി 15 മുതല്‍ 20 വരെ ബ്ലോക്ക് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനം മുതല്‍ നാല് ദിവസം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്റെ നേതൃത്വത്തില്‍ വാഹന പ്രചാരണജാഥ നടത്തും.
കോണ്‍ഗ്രസ് ജില്ലാതല നേതൃയോഗത്തിലാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, നിര്‍വാഹകസമിതിയംഗങ്ങളായ പി.ഗംഗാധരന്‍ നായര്‍, കെ.വെളുത്തമ്പു, അഡ്വ. എം.സി.ജോസ്, പി.എ.അഷറഫലി, ബാലകൃഷ്ണ വോര്‍ക്കുഡുലു തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.

More Citizen News - Kasargod