മത്സ്യത്തൊഴിലാളികള്‍ 23-ന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും

Posted on: 14 Sep 2015കാസര്‍കോട്: തീരദേശ പുറമ്പോക്കില്‍ വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 23-ന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ആര്‍.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍.വിദ്യാസാഗര്‍, പി.രോഹിണി, അറക്കല്‍ സലിം, വി.അശോകന്‍, മുട്ടത്ത് രാഘവന്‍, കെ.മനോഹരന്‍, എ.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വനിതാഫോറം ജില്ലാ ഭാരവാഹികളായി ഇ.എം.ആനന്ദവല്ലി (ചെയ.), ശൈലജ (കണ്‍.), യൂത്ത്വിങ് ഭാരവാഹികളായി ജി.രാജേഷ് (ചെയ.), പി.മഹേഷ് (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Kasargod