കമ്പവലി മത്സരം: സ്‌നേഹ കുടുംബശ്രീ ജേതാക്കള്‍

Posted on: 14 Sep 2015പൊയിനാച്ചി: ലൈബ്രറി കൗണ്‍സിലിന്റെ 70-ാം വാര്‍ഷികാഘോഷ ഭാഗമായി പറമ്പ് രാജീവ്ജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഞായറഴ്ച വൈകിട്ട് വനിതകളുടെ കമ്പവലി മത്സരം നടത്തി.
പറമ്പ് സ്‌നേഹ കുടുംബശ്രീ ഒന്നാംസമ്മാനം നേടി. അക്ഷയ കുടുംബശ്രീക്കാണ് രണ്ടാംസ്ഥാനം. ചിത്രരചനാ മത്സരത്തില്‍ എം.മാളവികയും എ.അഞ്ജല്‍ കൃഷ്ണയും സമ്മാനം നേടി.
ഗ്രാമപ്പഞ്ചായത്തംഗം രമാ ഗംഗാധരന്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
'വായനയുടെ പുതിയമുഖം' എന്ന സെമിനാര്‍ എ.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എം.രാഘവന്‍ വലിയവീട് അധ്യക്ഷത വഹിച്ചു. വി.ദാമോദരന്‍, വിനോദ് വലിയവീട്, കൃഷ്ണന്‍ മുണ്ട്യക്കാല്‍, എം.പ്രിജേഷ് എന്നിവര്‍ സംസാരിച്ചു. വായനാനുഭവങ്ങള്‍ പങ്കിടലും ഉണ്ടായിരുന്നു. ബാബുരാജ് പറമ്പ് അധ്യക്ഷത വഹിച്ചു. മണികണ്ഠന്‍ വടക്കേകണ്ടം സ്വാഗതം പറഞ്ഞു. ലൈബ്രറിയില്‍നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകമെടുത്ത കുട്ടപ്പന്‍ നെച്ചിയെ എം.ഹസൈനാര്‍ ഹാജി പറമ്പ് ആദരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഗ്രന്ഥാലയത്തില്‍ 70 അക്ഷരദീപം തെളിക്കും.

More Citizen News - Kasargod