സെമിനാര്‍ നടത്തി

Posted on: 14 Sep 2015പൊയിനാച്ചി: വായനവാരാചരണ ഭാഗമായി 'ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീന'ത്തെപ്പറ്റി പൊയിനാച്ചി ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.
ബാലകൃഷ്ണന്‍ പെരിയ വിഷയം അവതരിപ്പിച്ചു. പ്രസിഡന്റ് കെ.രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറി എ.കെ.ശശിധരന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, രാജന്‍ കെ.പൊയിനാച്ചി, ഇ.കുഞ്ഞമ്പു നായര്‍, ടി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാല ബി.കോം. പരീക്ഷയില്‍ ഒന്നാമതെത്തിയ പൊയിനാച്ചിയിലെ എം.ഐശ്വര്യ നായര്‍, പ്രദേശത്തെ ഉന്നതവിജയം നേടിയ എസ്.എസ്.എല്‍.സി. ,പ്ലസ് ടു വിദ്യാര്‍ഥികള്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പരിപാടിയുടെ സമാപനമായി തിങ്കളാഴ്ച വൈകിട്ട് അംഗങ്ങള്‍ അക്ഷരദീപം തെളിക്കും.

More Citizen News - Kasargod