മത്സ്യത്തൊഴിലാളികളുടെ തോണി തീവെച്ച് നശിപ്പിക്കാന്‍ ശ്രമം

Posted on: 14 Sep 2015തൃക്കരിപ്പൂര്‍: ഒളവറ ഉളിയംകടവിലെ മത്സ്യത്തൊഴിലാളിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ എം.മുരളിയുടെ തോണി തീവെച്ച് നശിപ്പിക്കാന്‍ ശ്രമം. വീടിനടുത്ത കടവില്‍ കെട്ടിയിരുന്ന തോണി അരകിലോമീറ്റര്‍ ദൂരം കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമംനടത്തുകയായിരുന്നു. തോണിയുടെ ഒരു പടി കത്തിനശിച്ചു. തോണിയില്‍ ഘടിപ്പിച്ച ഫൈബര്‍ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. ഒളവറ പാലത്തിനടുത്താണ് തോണി കണ്ടെത്തിയത്.
ഒളവറ ഉളിയംകടവില്‍ നടക്കുന്ന പരസ്യ മദ്യപാനത്തിനെതിരെ മുരളിയുടെ നേതൃത്വത്തിലുള്ള ഉളിയം ക്ലബ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതിഷേധമാണ് തോണി നശിപ്പിക്കാനുള്ള ശ്രമമെന്ന് സംശയിക്കുന്നു. രണ്ടുമാസംമുമ്പ് ഈ പ്രശ്‌നത്തില്‍ മുരളിയെ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് കേസെടുത്തിരുന്നു. തോണി കത്തിക്കാന്‍ ശ്രമം നടത്തിയതിനെതിരെ മുരളി ചന്തേര പോലീസില്‍ പരാതി നല്‍കി.

More Citizen News - Kasargod