കേന്ദ്രസര്‍വകലാശാല: മലയാള വിഭാഗം ഉദ്ഘാടനം 16-ന്‌

Posted on: 14 Sep 2015കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയിലെ പതിനെട്ടാമത്തെ പഠനവിഭാഗമായ മലയാളം വകുപ്പിന്റെ ഉദ്ഘാടനം 16-ന് നടക്കും. കവിയും അധ്യാപകനുമായ പ്രൊഫ. വി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാനഗറിലെ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷനാകും. പയ്യന്നൂര്‍ മലയാള ഭാഷാ പഠനശാല ഡയറക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉച്ചയ്ക്ക് സ്‌നേഹാക്ഷരസംഗമം എന്ന സാംസ്‌കാരികപരിപാടിയും നടക്കും. കലാമണ്ഡലം നാരായണന്‍ നമ്പീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് കഥകളികേന്ദ്രം അവതരിപ്പിക്കുന്ന സോദാഹരണക്ലാസ്സും കഥകളിയും ഉണ്ടായിരിക്കും.

More Citizen News - Kasargod