അനാഥബാല്യങ്ങള്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ.

Posted on: 14 Sep 2015ചെറുവത്തൂര്‍: പിലിക്കോട് മട്ടലായിയില്‍ തീര്‍ത്തും അനാഥരായിക്കഴിയുന്ന മൂന്ന് കുരുന്നുകളുടെ പഠനച്ചെലവ് പൂര്‍ണമായും ഡി.വൈ.എഫ്.ഐ. പിലിക്കോട് ഒന്ന് മേഖലാ കമ്മിറ്റി ഏറ്റെടുക്കും. ഇതിലേക്കുള്ള ആദ്യ ഗഡു ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കെ.വി.രവീന്ദ്രന്‍ കുട്ടികള്‍ക്ക് കൈമാറി. വി.കൃഷ്ണന്‍, കെ.പി.രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുവിനൊപ്പം കഴിയുന്ന കുട്ടികളുടെ വാര്‍ത്ത ഞായറാഴ്ച 'മാതൃഭൂമി' വാര്‍ത്തയാക്കിയിരുന്നു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വിവിധമേഖലകളില്‍നിന്ന് സഹായവാഗ്ദാനം വന്നുതുടങ്ങി. താമസിക്കന്‍ സ്ഥലവും വീടുമില്ലാത്ത കുട്ടികള്‍ക്ക് മൂന്ന് സെന്റ് സ്ഥലം ലഭ്യമാക്കാനും വീട് പണിയാനുമുള്ള ആലോചനകളും നടന്നുവരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജന-സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സഹായക്കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള ആലോചനയിലാണ് നാട്ടുകാര്‍.

More Citizen News - Kasargod