ഓട്ടോഡ്രൈവര്‍ ചതിച്ചില്ല; ഉടമയ്ക്ക് പണവും രേഖകളും തിരിച്ചുകിട്ടി

Posted on: 14 Sep 2015പുല്ലൂര്‍: ഓട്ടോഡ്രൈവറുടെ സത്യസന്ധതയെത്തുടര്‍ന്ന് മറന്നുവെച്ച പണവും വിലയേറിയ രേഖകളും ഉടമയ്ക്ക് തിരിച്ചുകിട്ടി. അമ്പലപ്പുഴ സ്വദേശി ശ്രീകുമാറിനാണ് മാവുങ്കാലിലെ ഓട്ടോഡ്രൈവര്‍ ബാലകൃഷ്ണന്റെ ഇടപെടലിലൂടെ നഷ്ടമായ പണം തിരികെ ലഭിച്ചത്. ഞായറാഴ്ച രാവിലെ മാവേലി എക്‌സ്​പ്രസിന് കാഞ്ഞങ്ങാട്ടെത്തിയ ശ്രീകുമാര്‍ തട്ടുമ്മല്‍ മധുരക്കാട്ടെ ബന്ധുവായ ഈശ്വരന്‍ എമ്പ്രാന്തിരിയുടെ വീട്ടില്‍ എത്തിയതായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബാലകൃഷ്ണന്റെ ഓട്ടോയിലാണ് ബന്ധുവീട്ടിലെത്തിയത്. ഓട്ടോ മടക്കിവിട്ടശേഷമാണ് പഴ്‌സ് നഷ്ടമായ വിവരം ഓര്‍മവന്നത്. തിരികെ മറ്റൊരുവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തുമ്പോഴേക്കും ഓട്ടോയില്‍ മറന്നുെവച്ച പഴ്‌സുമായി ഓട്ടോഡ്രൈവര്‍ ബാലകൃഷ്ണന്‍ തിരിച്ചെത്തിയിരുന്നു. രണ്ട് എ.ടി.എം. കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ വിലയേറിയ രേഖകളാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്.

More Citizen News - Kasargod