റോഡ് തകര്‍ന്നു; നാട്ടുകാര്‍ മണല്‍ലോറി തടഞ്ഞു

Posted on: 14 Sep 2015മഞ്ചേശ്വരം: മണല്‍കടത്തുന്ന ടിപ്പര്‍ലോറികളുടെ യാത്രകാരണം റോഡ് തകരുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ലോറിതടഞ്ഞ് ടയറിന്റെ കാറ്റഴിച്ചുവിട്ടു. മഞ്ചേശ്വരം തുമിനാട് പദവ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
രാത്രിയില്‍ മണല്‍ കടത്തുന്ന ലോറികളുടെ യാത്ര കാരണം രണ്ടുവര്‍ഷംമുമ്പ് നിര്‍മിച്ച റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഃഹമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാഴ്ചമുമ്പ് ഇതേ കാരണത്താല്‍ നാട്ടുകാര്‍ മണല്‍ലോറികള്‍ തടഞ്ഞുവെച്ചിരുന്നു. ഇതുവഴി യാത്ര തുടരില്ലെന്ന് നാട്ടുകാര്‍ക്ക് മണല്‍കടത്തുന്നവര്‍ ഉറപ്പുനല്കിയിരുന്നു. എന്നാല്‍, ലോറികള്‍ വീണ്ടും ഇതുവഴി യാത്ര തുടര്‍ന്നതിനാലാണ് ഒരു സംഘമാളുകള്‍ ലോറി തടഞ്ഞത്. മഞ്ചേശ്വരം പോലീസ് സംഭവസ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ആര്‍.ടി.ഒ. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലോറിയില്‍ അമിതമായി ഭാരം കയറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന്, 17,000 രൂപ പിഴയീടാക്കി.

More Citizen News - Kasargod