ബയോഗ്യാസ് പ്ലാന്റുകള്‍ കൊതുകു വളര്‍ത്തുകേന്ദ്രമാകുന്നു

Posted on: 14 Sep 2015
ഉദുമ:
മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുദ്ദേശിച്ച് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളാകുന്നതായി പരാതി. പ്ലാന്റിന്റെ ചുറ്റിലും ഒഴിക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പെരുകുന്നത്. പ്ലാന്റിന്റെ അടപ്പിന് താഴെ വാതകസമ്മര്‍ദം ഒഴിവാക്കാന്‍ വെള്ളം ഒഴിക്കുകയാണ് പതിവ്.
ഗ്യാസ് നിര്‍മാണവുമായി ഒരു ബന്ധവും ഈ വെള്ളത്തിനില്ലെന്നും അതില്‍ മണ്ണെണ്ണയോ കൊതുകുനാശിനിയൊ ഒഴിക്കുന്നതില്‍ തെറ്റില്ലെന്നും പ്ലാന്‍ നിര്‍മാതാക്കള്‍ പറയുന്നുണ്ട്. ഇത് അവഗണിക്കുന്നതിനാലാണ് ഈ വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നത്. ബയോഗ്യാസ് പ്ലൂന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റയും ശുചിത്വമിഷന്റെയും സബ്‌സിഡിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ദേശീയ ശുചിത്വമിഷന്റെ സഹകരണത്തോടെ വീടുകളിലും സ്‌കൂളുകളിലും മറ്റുമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷ്യാവശിഷ്ടങ്ങളടക്കം പ്ലാന്റിലിട്ട് ലഭിക്കുന്ന വാതകം പാചകത്തിന് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്.

More Citizen News - Kasargod