നേത്രദാന സമ്മതപത്ര വിതരണം

Posted on: 14 Sep 2015നീലേശ്വരം: താലൂക്കാസ്​പത്രി നഗരസഭ 6-ാം വാര്‍ഡ് ശുചിത്വസമിതിയുടെ നേതൃത്വത്തില്‍ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി പട്ടേന ജനശക്തിയില്‍ നേത്രദാന സമ്മതപത്ര വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.ഭാര്‍ഗവി അധ്യക്ഷതവഹിച്ചു. താലൂക്ക് ആസ്​പത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, എ.വി.സുരേന്ദ്രന്‍, കെ.സുലോചനന്‍, കെ.ബിന്ദു, കെ.പി.സീതാദേവി എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ആസ്​പത്രി ഒപ്‌റ്റോമെട്രിസ്റ്റ് രതീഷ് ജോഷ്വ സമ്മതപത്രം വിതരണംചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ചന്ദ്രന്‍, സി.രഹ്ന എന്നിവര്‍ ക്ലാസെടുത്തു.

സ്ഥലമില്ലാത്തവര്‍ക്ക് 10 സെന്റ് സ്ഥലം ലീസിന് നല്കണം
കാഞ്ഞങ്ങാട്:
സ്ഥലവും വീടുമില്ലാതെ വാടകക്കെണിയില്‍പ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സ്ഥലം 10 സെന്റ് വീതം ലീസിന് നല്കണമെന്ന് ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി.പി.സിനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി പി.പി.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. എന്‍.സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.യു.കൃഷ്ണകുമാര്‍, എസ്.എം.അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രഥമശുശ്രൂഷാ പരിശീലനം നല്കി
നീലേശ്വരം:
ലോക പ്രഥമശുശ്രൂഷാ ദിനത്തിന്റെ ഭാഗമായി നീലേശ്വരം ഗവ. എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനം നല്കി. ട്രോമാകെയര്‍ വോളന്റിയര്‍ പി.വി.ദിവാകരന്‍ പരിശീലനം നല്കി. പി.ടി.എ. പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എം.എസ്.ശ്രീദേവി, കെ.രേഖ എന്നിവര്‍ സംസാരിച്ചു.

സൗജന്യ തയ്യല്‍പരിശീലനം
നീലേശ്വരം:
നിത്യാനന്ദ പോളിടെക്‌നിക് സാമൂഹികസേവന വിഭാഗത്തിന്റെയും തൈക്കടപ്പുറം പ്രിയദര്‍ശിനി തിയറ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ സൗജന്യ തയ്യല്‍പരിശീലനം ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ സപ്തംബര്‍ 16-ന് മുമ്പ് 9947131220 എന്ന നമ്പറില്‍ ബന്ധപ്പെടണം.

More Citizen News - Kasargod