നിര്‍മാണമേഖല സ്തംഭിപ്പിക്കും

Posted on: 14 Sep 2015നീലേശ്വരം: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിപ്പിക്കുന്ന രീതിയിലുള്ള സമരം നടത്തേണ്ടിവരുമെന്ന് കേരള കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടന്‍ മുന്നറിയിപ്പുനല്കി. നീലേശ്വരത്ത് നിര്‍മാണത്തൊഴിലാളികളുടെ ലോകസംഘടനയായ ബി.ഡബ്ല്യു.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലോകസംഘടനയില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഏക സംഘടനയാണ് കെ.കെ.എന്‍.ടി.സി. എന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ നിര്‍മാണതൊഴിലാളികള്‍ ഒരാഴ്ച നടത്തിയ രാപ്പകല്‍സമരം അവസാനിപ്പിക്കുന്നതിന് ഒത്തുതീര്‍പ്പ് എന്ന രീതിയില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട അഞ്ച് മന്ത്രിമാരും പ്രഖ്യാപിച്ച തീരുമാനം അടിയന്തരമായും നടപ്പാക്കണമെന്ന് തമ്പി കണ്ണാടന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി.കുഞ്ഞിരാമന്‍, സെക്രട്ടറി എം.എം.രാജ, വി.വി.രാജേഷ്, കെ.ടി.രാമകൃഷ്ണന്‍ ആചാരി, വി.കെ.കുഞ്ഞിരാമന്‍, ക്ലാരമ്മ സെബാസ്റ്റ്യന്‍, എം.ബാലചന്ദ്രന്‍, കെ.മംഗളാദേവി, ബി.വി.ഗീത, പി.യു.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod