പ്രതീക്ഷകള്‍ ബാക്കിയാക്കി പ്രജോത് യാത്രയായി

Posted on: 14 Sep 2015മഞ്ചേശ്വരം: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദ്യാവര്‍ അഞ്ചരെ വീട്ടില്‍ ഫിലിക്‌സ് ഡിസൂസയുടെ മകന്‍ പ്രജോത് ഡിസൂസ (23) യാണ് മരിച്ചത്. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി ജോലിക്കുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആദ്യഘട്ടത്തില്‍ത്തന്നെ രോഗം കണ്ടുപിടിച്ചതിനാല്‍ ചികിത്സിച്ചുമാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ, ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കുടുംബത്തിന് സാധിക്കാത്തത് 'മാതൃഭൂമി' വാര്‍ത്ത നല്കിയിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കാവശ്യമായ പണം മംഗളൂരു ഹംബന്‍കട്ടയിലാരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുകയുംചെയ്തു. അസാമാന്യ മനക്കരുത്തോടെ രോഗത്തോട് പൊരുതിയ ഈ യുവാവ് ചികിത്സയ്ക്കുശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങിയതാണ്. വിശ്രമത്തിനുശേഷം ജോലിയില്‍പ്രവേശിച്ച് ജീവിതംകരുപ്പിടിപ്പിക്കാനുള്ള തയ്യാറെടുപ്പിനിടെ രണ്ടാഴ്ചമുമ്പ് വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: റീത്ത. സഹോദരന്‍: വില്ല്യംപ്രശാന്ത്.

More Citizen News - Kasargod