കള്ളപ്രചാരണങ്ങളെ തള്ളിക്കളയണം -സി.പി.എം.

Posted on: 14 Sep 2015പുത്തിഗെ: പുത്തിഗെയില്‍ ബി.ജെ.പി.-സി.പി.എം. സഖ്യം രൂപപ്പെടുകയാണെന്നും മുസ്ലിം ലീഗിന്റെ കള്ളപ്രചാരണം തള്ളിക്കളയണമെന്നും സി.പി.എം. പുത്തിഗെ ലോക്കല്‍ കമ്മിറ്റി. ഇത്തരം ആക്ഷേപമുന്നയിക്കുന്നതിലൂടെ ലീഗ് സ്വയം അപഹാസ്യരാവുകയാണെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി പുത്തിഗെയില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി. സഖ്യം തുടരുകയും അധികാരം പങ്കിടുകയുംചെയ്യുകയാണ്.
ഈ സഖ്യത്തിന്റെ ജാള്യത മറക്കാനും അവിശുദ്ധസഖ്യം കൊണ്ട് ബി.ജെ.പി.ക്കുണ്ടായ സ്വാധീനത്തില്‍ വിറളിപൂണ്ടും മുസ്ലിം ലീഗ് കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. 2005-10 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി. സഖ്യം ഭരിച്ചപ്പോഴുണ്ടായ സീതാംഗോളി ബസ്സ്റ്റാന്‍ഡ് സമുച്ചയം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉപേക്ഷിച്ചതാണ് ഈ സഖ്യത്തിന്റെ ഭരണനേട്ടമെന്ന് സി.പി.എം. ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

More Citizen News - Kasargod