മിനിക്കഥാ സായാഹ്നം നടത്തി

Posted on: 14 Sep 2015കാഞ്ഞങ്ങാട്: വനിതാ സാഹിതി ജില്ലാകമ്മിറ്റി കിഴക്കുംകര ശാന്തി കലാമന്ദിരത്തില്‍ മിനിക്കഥാ സായാഹ്നം സംഘടിപ്പിച്ചു. വാസു ചോറോട് ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് സീതാദേവി കാരിയാട്ട് അധ്യക്ഷതവഹിച്ചു. സി.കെ.സംഗീത, നഫീസത്ത് ചന്തേര, രജനി ചെറുവത്തൂര്‍, ശോഭന കണ്ണംകുളം, പ്രേമചന്ദ്രന്‍ ചോമ്പാല, അനുനന്ദ് എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. എം.വി.രാഘവന്‍, കെ.കെ.നായര്‍, എം.ലളിത, ജലജ നാരായണന്‍, എം.പി.ശ്രീമണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod