ഇന്ന് ഓണാഘോഷം

Posted on: 13 Sep 2015പനജി: ഗോവയിലെ വാസ്‌കോ കേരളസമാജത്തിന്റെ ഓണാഘോഷപരിപാടികള്‍ ഞായറാഴ്ച രാംമന്ദിര്‍ഹാളില്‍ നടക്കും. വിവിധ കലാപരിപാടികള്‍, പൂക്കളമത്സരം, സാംസ്‌കാരിക സമ്മേളനം, ഓണസദ്യ എന്നിവ ഉണ്ടാകും. ഗോവ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് നാരായണന്‍ ബാണ്ടേക്കര്‍ മുഖ്യാതിഥിയായിരിക്കും.
മഡ്ഗാവ് കേരള കലാകേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികള്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഗോഗോല്‍ മത്താഗ്രംമഠം ഹാളില്‍ വിവിധ പരിപാടികളോടെ നടക്കും. ഗോവ സാംസ്‌കാരികമന്ത്രി ദയാനന്ദ് മാന്‍ഡ്രേക്കര്‍, നോര്‍ത്ത് ഗോവ കളക്ടറും മലയാളിയുമായ നിളാ മോഹനന്‍ എന്നിവര്‍ അതിഥികളായിരിക്കും.

More Citizen News - Kasargod