കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍

Posted on: 13 Sep 2015കാഞ്ഞങ്ങാട്: ദിന നിക്ഷേപകരുടെയും അപ്രൈസര്‍ ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാറിന്റെ ആത്മാര്‍ഥതയില്ലായ്മയും പൊള്ളത്തരവുമാണ് പുറത്തുവരുന്നതെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി. ഉത്തരവിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ സഹകരണ മന്ത്രിയില്‍നിന്ന് ഉണ്ടാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. പി.ജാനകി അധ്യക്ഷയായിരുന്നു. കെ.വി.ഭാസ്‌കരന്‍, കെ.വി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod