കേരളം ഭരിക്കുന്നത് ആഭാസന്മാരുടെ സര്‍ക്കാര്‍ -എം.എ.ബേബി

Posted on: 13 Sep 2015കുറ്റിക്കോല്‍: കേരളം ഭരിക്കുന്നത് ആഭാസന്മാരുടെ സര്‍ക്കാറാണെന്ന്്് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എംഎ.ബേബി പറഞ്ഞു. ബേഡകം ഏരിയാകമ്മിറ്റിക്കുവേണ്ടി കുറ്റിക്കോലില്‍ നിര്‍മിക്കുന്ന പി.കൃഷ്ണപിള്ളസ്മാരകത്തിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സതീഷ്ചന്ദ്രന്‍, ബേഡകം ഏരിയ സെക്രട്ടറി സി.ബാലന്‍, സി.എച്ച്.കുഞ്ഞമ്പു, കെ.കുഞ്ഞിരാമന്‍, കെ.വി.കുഞ്ഞിരാമന്‍, ടി.അപ്പ, അഡ്വ. പി.പി.ശ്യാമളാദേവി, സി.കാര്‍ത്ത്യായനി എന്നിവര്‍ സംസാരിച്ചു. പി.ഗോപാലന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

More Citizen News - Kasargod