61
ജപുരം: ആധാരമെഴുത്തുകാരുടെ തൊഴിലിന് ഭീഷണിയാകുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കരുതെന്നും 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്നും ആധാരമെഴുത്ത് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡഡന്റ് എച്ച്.വിഘ്‌നേശ്വര ഭട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍ കൊട്ടറ, പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കെ.ലീല, എ.സി.ബാലകൃഷ്ണന്‍, ടി.കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.ശശികുമാര്‍ (പ്രസി.), കെ.വിജയന്‍ (സെക്ര.), പി.പത്മനാഭന്‍ (ഖജാ.).

More Citizen News - Kasargod