പൊതുമണ്ഡലം സാമൂഹികജാഗ്രത പാലിക്കണം -ഷാജി ജേക്കബ്‌

Posted on: 13 Sep 2015നീലേശ്വരം: കേരളത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പുരോഗതിയില്‍ പൊതുമണ്ഡലത്തിന് ഏറെ പ്രസക്തിയുണ്ടെന്നും നമ്മുടെ മാധ്യമങ്ങള്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാധ്യമവിമര്‍ശകനായ ഡോ. ഷാജി ജേക്കബ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം കാമ്പസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ചായക്കടകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, വായനശാലകള്‍, ഫാക്ടറികള്‍, തൊഴില്‍ശാലകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചുനടന്ന പത്രവായനയും റേഡിയോപോലുള്ള സാങ്കേതികവിദ്യയോടുള്ള അടുപ്പവും േദശീയനവോത്ഥാനത്തിന് കാരണമായി. ഇത്തരം സ്ഥാപനങ്ങളുടെ രൂപഭാവങ്ങള്‍ ഇന്ന് മാറിയിട്ടുണ്ട്. ജനകീയമാധ്യമമായി ടെലിവിഷനും ഫേയ്‌സ്ബുക്കും ട്വിറ്ററും മാറുമ്പോള്‍ പൊതുമണ്ഡലത്തെ സംബന്ധിച്ചിട്ടുള്ള കാഴ്ചപ്പാടിലും മാറ്റമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലെ പങ്കാളിത്തസ്വഭാവത്തെ ഏറെ മുന്നോട്ടുപോകാന്‍ ഇത് സഹായിച്ചു. പൊതുമണ്ഡലത്തില്‍ കൈവരിക്കേണ്ട സാമൂഹികജാഗ്രതയും പ്രതിബദ്ധതയും ഇവ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സിനിമയും തിരക്കഥയും എന്ന വിഷയത്തെ ആസ്​പദമാക്കി ജോസ് കെ.മാന്വല്‍ പ്രഭാഷണം നടത്തി. തുളസി, നിഖിത, പ്രസീത, അശ്വിനി എന്നിവര്‍ സംസാരിച്ചു. ടെലിവിഷന്‍ ഡോക്യുമെന്ററി ടെലിഫിലിം എന്ന വിഷയത്തില്‍ ഇ.സേതുമാധവനും വാര്‍ത്താടെലിവിഷന്റെ സാംസ്‌കാരികരാഷ്ട്രീയം എന്ന വിഷയത്തില്‍ സി.എസ്.വെങ്കിടേശ്വരനും ഞായറാഴ്ച പ്രഭാഷണം നടത്തും.

More Citizen News - Kasargod