ദേശീയതാരങ്ങള്‍ക്ക് അനുമോദനം

Posted on: 13 Sep 2015ചിറ്റാരിക്കാല്‍: കരാത്തെ അണ്ടര്‍-14 വിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചിറ്റാരിക്കാലില്‍ സ്വീകരണംനല്കി. ഈസ്റ്റ് എളേരിയിലെ രണ്ടുവിദ്യാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ യോഗം ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍ അധ്യക്ഷനായിരുന്നു. ഷാജു മാധവന്‍, എന്‍.കെ.സാലു, ജിന്‍സ് മാത്യു എന്നിവര്‍ സംസാരിച്ചു. സ്മൃതി കെ.ഷാജു, ധനുഷ് ബേബി എന്നിവരെ ഉപഹാരംനല്കി അനുമോദിച്ചു

More Citizen News - Kasargod