ചെത്തുതൊഴിലാളികള്‍ 15-ന് ആര്‍.ഡി.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

Posted on: 13 Sep 2015കാഞ്ഞങ്ങാട്: ചെത്തുതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) ഹൊസ്ദുര്‍ഗ് റേഞ്ച് യൂണിയന്‍ നേതൃത്വത്തില്‍ 15-ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ക്ഷേമനിധി പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
യോഗത്തില്‍ ഡി.വി.അമ്പാടി അധ്യക്ഷതവഹിച്ചു. ടി.കുട്ട്യന്‍, വി.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod