കുട്ടികളുടെ 'ഹരിതം ചിത്രപ്രദര്‍ശനം' തുടങ്ങി

Posted on: 13 Sep 2015കാഞ്ഞങ്ങാട്: പുതിയകോട്ട ആര്‍ട്ട്ഗാലറിയില്‍ കുട്ടികളുടെ 'ഹരിതം ചിത്രപ്രദര്‍ശനം' തുടങ്ങി. മുഹമ്മദ് അന്‍സീര്‍, കെ.രവീണ, കാവ്യമോഹനന്‍ ആനന്ദകൃഷ്ണന്‍, ഷിനാസ് സത്യന്‍ എന്നീ വിദ്യാര്‍ഥികളാണ് 40 ജലച്ചായചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയത്.
നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു. ഗണേശന്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.സുരേന്ദ്രനാഥ്, പ്രഭന്‍ നീലേശ്വരം, അശോക്രാജ്, ജയന്‍കുന്നുമ്മല്‍, ബാലഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പെരിയ തത്ത്വമസിയോഗ ചികിത്സാകേന്ദ്രവും നീലേശ്വരം കാര്‍ത്തിക ചിത്രവിദ്യാലയവും ചേര്‍ന്ന് ഒരുക്കുന്ന പ്രദര്‍ശനം 15-ന് സമാപിക്കും.

More Citizen News - Kasargod