ക്വിസ് മത്സരവിജയികള്‍

Posted on: 13 Sep 2015കാസര്‍കോട്: വയറിളക്കബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വാരക്കാട് സ്‌കൂളിലെ അന്‍ജിത സി.അജിത്ത്, നിഖിലരാജന്‍, ജവഹര്‍ നവോദയ വിദ്യാലയത്തിലെ എം.വി.മനുപ്രസാദ്, സി.അപര്‍ണ, തോമാപുരം സെന്റ് തോമസ് സ്‌കൂളിലെ മെബിന്‍ ഷിബു, ലിയോണ്‍ നോബല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദിനൂര്‍ സ്‌കൂളിലെ വി.എസ്.ദീപേന്ദു, സായൂജ്യ ടി.നായര്‍, കാഞ്ഞങ്ങാട് ക്രൈസ്റ്റ് പബ്ലിക് സ്‌കൂളിലെ ടി.അമല്‍, ടോം സെബാസ്റ്റ്യന്‍, ബിബി ഇന്‍ഹീന മെലിഹ, നീലേശ്വരം രാജാസ് സ്‌കൂളിലെ അശ്വിന്‍ പ്രകാശ്, വി.ഹരിപ്രസാദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ്, ജില്ലാ ആസ്​പത്രി സൂപ്രണ്ട് സുനിതാ നന്ദന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

More Citizen News - Kasargod