അംഗപരിമിതരുടെ രണ്ടാംഘട്ട വിവരശേഖരണം പൂര്‍ത്തിയായി

Posted on: 13 Sep 2015കാസര്‍കോട്: സംസ്ഥാനത്ത് നടപ്പാക്കുന്ന അംഗപരിമിത സെന്‍സസിന് രണ്ടാംഘട്ട വിവരശേഖരണം പൂര്‍ത്തിയായി. ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും അംഗപരിമിതര്‍ താമസിക്കുന്ന മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. നേരത്തേ ഒന്നാംഘട്ട വിവരശേഖരണം സാമൂഹികനീതിവകുപ്പിലെ അങ്കണവാടി പ്രവര്‍ത്തകരാണ് നടത്തിയത്.
അംഗപരിമിതര്‍ ആരെങ്കിലും സെന്‍സസ് പരിധിയില്‍നിന്ന് വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി സപ്തംബര്‍ 15-ന് രാവിലെ 10മുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളിലും സാമൂഹികനീതിവകുപ്പിലെ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കും. റേഷന്‍ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവസഹിതം ഹാജരായി വിവരങ്ങള്‍ നല്കാം.

More Citizen News - Kasargod