പൗരമുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നു: ലക്ഷ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ്

Posted on: 13 Sep 2015ചിറ്റാരിക്കാല്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈസ്റ്റ് എളേരിയിലെ രാഷ്ട്രീയരംഗം കൊഴുക്കുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കലാണ് പൗരമുന്നണിക്ക് നേതൃത്വംനല്കുന്നത്. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കലിനെ കോണ്‍ഗ്രസ്സില്‍നിന്ന് സസ്‌പെന്‍ഡുചെയ്തതോടെയാണ് പൗരമുന്നണി രൂപവത്കരിച്ചത്. ജയിംസ് പന്തന്മാക്കലിനെ അംഗീകരിക്കുന്നവരാണ് പൗരമുന്നണിയിലുള്ളത്. 16 വാര്‍ഡുകളിലും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനം ശക്തമാക്കാനാണ് പൗരമുന്നണി ലക്ഷ്യമിടുന്നത്. ഇതിന്റെഭാഗമായുള്ള ആദ്യ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രണ്ടാംവാര്‍ഡില്‍ നടന്നു.
അതേസമയം, മുഴുവന്‍ വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗവും തീരുമാനിച്ചു. ഡി.സി.സി. പ്രസിഡന്റ് സി.കെ.ശ്രീധരന്‍ പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടിപ്രവര്‍ത്തനം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

More Citizen News - Kasargod