എസ്.എന്‍.ഡി.പി. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ സി.പി.എം. നേതാക്കള്‍ക്കെതിരെ കേസ്‌

Posted on: 12 Sep 2015നീലേശ്വരം: ഗുരുജയന്തിദിനാഘോഷത്തിന്റെ ഭാഗമായി ചായ്യോത്ത് സ്ഥാപിച്ച കൊടിമരവും പതാകയും പിഴുതെടുത്ത് കൊണ്ടുപോയ സംഭവത്തില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി.വി.ശ്രീധരന്‍, പഞ്ചായത്തംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ എ.വിധുബാല തുടങ്ങി 12-ഓളം പേര്‍ക്കും കണ്ടാലറിയാവുന്നവരുള്‍പ്പെടെയുള്ളവര്‍ക്കുമെതിരെയാണ് കേസെടുത്തത്. എസ്.എന്‍.ഡി.പി. യോഗം ചായ്യോം ശാഖാ പ്രസിഡന്റ് വി.രാജീവന്റെ പരാതിയിലാണ് കേസ്.
എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയും അതേസ്ഥലത്തുതന്നെ കൊടിമരം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

More Citizen News - Kasargod