ബൈക്കിലെത്തിയവര്‍ വിദ്യാര്‍ഥിനിയുടെ മാല കവര്‍ന്നു

Posted on: 12 Sep 2015ബോവിക്കാനം: ബൈക്കിലെത്തിയവര്‍ നടന്നുപോവുകയായിരുന്ന പ്ലൂസ് ടു വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു. ഇരിയണ്ണി കുണിയേരിയിലെ കുഞ്ഞിക്കണ്ണന്റെ മകള്‍ അഞ്ജുവിന്റെ (15) ഒന്നര പവന്‍ മാലയാണ് തട്ടിപ്പറിച്ചത്.
ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലൂസ് ടു വിദ്യാര്‍ഥിനിയായ അഞ്ജു രാവിലെ ടൂഷന് പോകുമ്പോഴാണ് മാല തട്ടിപ്പറിച്ചത്. ഇരിയണ്ണി-കുണിയേരി ഫോറസ്റ്റ് റോഡില്‍ വിജനമായ സ്ഥലത്തുവച്ചായിരുന്നു സംഭവം. ആദൂര്‍ പോലീസ് അന്വേഷണംതുടങ്ങി.

More Citizen News - Kasargod