എസ്.എന്‍.ഡി.പി. യോഗം കോളേജുകളില്‍ സാങ്കേതികവിദ്യാഭ്യാസത്തിന് പ്രാധാന്യംനല്കും

Posted on: 12 Sep 2015നീലേശ്വരം: എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴിലുള്ള കോളേജുകളില്‍ സാങ്കേതികവിദ്യാഭ്യാസത്തിനും ശാസ്ത്ര വിഷയങ്ങള്‍ക്കും പ്രാധാന്യംനല്കുന്ന കൂടുതല്‍ പി.ജി.കോഴ്‌സുകള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അനുവദിച്ച എം.കോം. ഫിനാന്‍സ് കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നെഹ്‌റു കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. വി.വി.പുരുഷോത്തമന്‍, എസ്.എന്‍.ഡി.പി. യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ പി.ടി.ലാലു, ഹൊസ്ദുര്‍ഗ് യൂണിയന്‍ സെക്രട്ടറി പി.വി.വേണുഗോപാലന്‍, കാസര്‍കോട് യൂണിയന്‍ സെക്രട്ടറി ഗണേശ് പാറക്കട്ട, തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, വെള്ളരിക്കുണ്ട് യൂണിയന്‍ പ്രസിഡന്റ് പി.എസ്.സോമന്‍, സെക്രട്ടറി വി.വിജയരംഗന്‍, യോഗം ഡയറക്ടര്‍ സി.നാരായണന്‍, എം.അമ്പൂഞ്ഞി, എ.കൃഷ്ണന്‍കുട്ടി, കെ.ദിനേശ്കുമാര്‍, ആനന്ദ്ഉണ്ണി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീജാ സുകുമാരന്‍, ഒ.കെ.രന്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod