കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ സ്റ്റിയറിങ് പൊട്ടി; അപകടം ഒഴിവായി

Posted on: 12 Sep 2015മഞ്ചേശ്വരം: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ സ്റ്റിയറിങ് പൊട്ടി. നിയന്ത്രണംവിട്ട ബസ് റോഡരികിലെ കല്ലില്‍ത്തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി.
കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്റ്റേറ്റ് ബസിന്റെ സ്റ്റിയറിങ്ങാണ് പൊട്ടിയത്. യാത്രയ്ക്കിടെ പൊടുന്നനെ ബസ്സിന്റെ സ്റ്റിയറിങ് വേര്‍പ്പെടുകയായിരുന്നു. നിയന്ത്രണംവിട്ടതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച വൈകുന്നേരം ബന്തിയോട് ദേശീയപാതയിലാണ് സംഭവം.

More Citizen News - Kasargod