ഗോവ പാസ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസിലും വീട്ടിലും സി.ബി.ഐ. റെയ്ഡ്‌

Posted on: 12 Sep 2015പനജി: ക്രിമിനല്‍പശ്ചാത്തലമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഗോവ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഗ്നലോ ഫെര്‍ണാണ്ടസിന്റെ ഓഫീസിലും വീട്ടിലും സി.ബി.ഐ. പരിശോധനനടത്തി. നിയമവിരുദ്ധമായി പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയ ക്രിമിനല്‍പശ്ചാത്തലമുള്ളവരുടെ വിടും സംഘം പരിശോധിച്ചു.
പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍നിന്ന് ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും കണ്ടെടുത്തതായി സി.ബി.ഐ. അറിയിച്ചു. പാസ്‌പോര്‍ട്ട് ഓഫീസറുടെ സ്വന്തംപേരില്‍ രണ്ട് പാസ്‌പോര്‍ട്ടുകള്‍ നിലനില്ക്കുന്നതായും അന്വേഷണസംഘം കണ്ടെത്തി. സി.ബി.ഐ. ഇദ്ദേഹത്തിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നറിയുന്നു.

More Citizen News - Kasargod