ജില്ലാ ആസ്​പത്രിയിലെ കുടിവെള്ളപദ്ധതി നിര്‍മാണം തുടങ്ങി

Posted on: 12 Sep 2015കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയില്‍ 3.40 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ നിര്‍മാണപ്രവൃത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ കിണറും പമ്പുഹൗസും നിര്‍മിക്കും. 1200 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം സുഗമമാക്കുക. എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. സി.കൃഷ്ണന്‍, കെ.സുജാത, സി.ജാനകിക്കുട്ടി, കൗണ്‍സിലര്‍മാരായ സി.കെ.വത്സലന്‍, ടി.അബൂബക്കര്‍ഹാജി, എം.കുഞ്ഞികൃഷ്ണന്‍, ഡോ.എ.പി.ദിനേശ്കുമാര്‍, ഡോ.സുനിതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod