ആധാരമെഴുത്ത് അസോസിയേഷന്‍ സമ്മേളനം

Posted on: 12 Sep 2015തൃക്കരിപ്പൂര്‍: ആധുനികവത്കരണത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍വകുപ്പില്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ ആധാരമെഴുത്തുകാരുടെ തൊഴില്‍ സംരക്ഷിച്ചുമാത്രമേ നടപ്പാക്കാവൂവെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
അഡ്വ. എം.ടി.പി.കരിം ഉദ്ഘാടനം ചെയ്തു. എം.രമേശ് ബാബു അധ്യക്ഷനായിരുന്നു. വി.ശങ്കരന്‍ നമ്പൂതിരി, കൊട്ടറ സുനില്‍കുമാര്‍, പി.പി.കുഞ്ഞിക്കൃഷ്ണന്‍, എ.വി.ശശിധരന്‍, കെ.ജനാര്‍ദനന്‍, കെ.കെ.കുമാര്‍, എ.വി.സീമ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.നന്ദകുമാര്‍ സ്വാഗതവും വി.സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ.കെ.കുമാര്‍ (പ്രസി.), വി.സുരേഷ് (സെക്ര.), പി.പി.ശാലിനി (ഖജാ.).

More Citizen News - Kasargod