റവന്യൂഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പതിച്ചുനല്കരുത് - സി.പി.എം.

Posted on: 12 Sep 2015

ചെറുവത്തൂര്‍:
പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂഭൂമി അനുവദിക്കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും മറ്റും പതിച്ചുനല്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം. ചെറുവത്തൂര്‍ എരിയാകമ്മിറ്റി ആവശ്യപ്പെട്ടു. കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ വര്‍ഷങ്ങളായി താമസിക്കുകയും കാര്‍ഷികവൃത്തിയിലേര്‍പ്പെടുകയും ചെയ്യുന്ന കര്‍ഷക-കര്‍ഷകതൊഴിലാളികള്‍ക്ക് പട്ടയം നല്കാതെ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതിനുപകരമായി കയ്യൂര്‍-ചീമേനിയിലെ റവന്യൂഭൂമി പതിച്ചുനല്കുന്നത് അംഗീകാരിക്കാനാവില്ലെന്നാണ് സി.പി.എം. നിലപാട്. കയനി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., പി.ജനാര്‍ദനന്‍, എം.രാജഗോപാലന്‍, വി.പി.ജാനകി, കെ.പി.വത്സലന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod