ഗാന്ധിയന്‍ ദര്‍ശനം കൂടുതല്‍ പ്രസക്തം - ഡോ. എന്‍. രാധാകൃഷ്ണന്‍

Posted on: 12 Sep 2015ചിറ്റാരിക്കാല്‍: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണെന്ന് പ്രമുഖ ഗാന്ധിയനും കേരള ഗാന്ധി സ്മാരക നിധി വര്‍ക്കിങ് ചെയര്‍മാനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ചിറ്റാരിക്കാലില്‍ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തിരിച്ചു വരവിന്റെ നൂറാം വാര്‍ഷികം എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ അധ്യക്ഷനായി. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍, ശില്പി ചിത്രന്‍ കുഞ്ഞിമംഗലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി.കെ.സുധാകരന്‍, കെ.ഇബ്രാഹിംകുഞ്ഞി, ഡോ.ടി.എം.സുരേന്ദ്രനാഥ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod